ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍

അടൂര്‍: ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ചിന്‍റെ ഇരുപത്തിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2017 മാര്‍ച്ച് 1 മുതല്‍ 5 വരെ അടൂര്‍ നെല്ലിമൂട്ടില്‍പടി ലോഗോസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ഒന്നാം  തീയതി വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തില്‍ വച്ച് ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ച് പ്രസിഡന്‍റ് പാസ്റ്റര്‍ എം. സാമുവല്‍കുട്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ പ്രിന്‍സ് തോമസ് (റാന്നി), പാസ്റ്റര്‍ പോള്‍സണ്‍ സ്റ്റീഫന്‍ (എറണാകുളം), പാസ്റ്റര്‍ അനീഷ് കാവാലം, പാസ്റ്റര്‍ ജോയി പാറക്കല്‍ (അങ്കമാലി), പാസ്റ്റര്‍ ജോയി സി. മാത്യു (കോട്ടയം), സഹോദരി ഒമേഗ സുനില്‍ എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രാസംഗികര്‍.
എല്ലാദിവസവും വൈകിട്ട് 6 മണിമുതല്‍ 9 മണി വരെ പൊതുയോഗം നടക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് സണ്‍ഡേ സ്ക്കൂള്‍, എഫ്.സി.വൈ.എം., എഫ്.സി.എം.എഫ്., എഫ്.സി.ഡബ്ള്യയു.എ. എന്നീ പുത്രികാ സംഘടനകളുടെ വാര്‍ഷിക സമ്മേളനവും ശുശ്രൂഷക സമ്മേളനവും സ്നാനശുശ്രൂഷയും നടക്കുന്നതാണ്.
നാലാം  തീയതി ശനിയേഴ്ച രാവിലെ പത്ത് മണിക്ക് അടൂര്‍ ഫെയ്ത്ത് സെലിബ്രേഷന്‍ ബൈബിള്‍ കോളജിന്‍റെ ഒമ്പതാമത് ബിരുദദാന സമ്മേളനം ലോഗോസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. കോളജ് പ്രിന്‍സിപ്പല്‍ പാസ്റ്റര്‍ എബി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡോ. സന്തോഷ് ജോണ്‍ (തിരുവനന്തപുരം) മുഖ്യസന്ദേശം നല്‍കും. കോളജ് ഡയറക്ടര്‍ പാസ്റ്റര്‍ എം. സാമുവല്‍കുട്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യും. ഞായറാഴ്ച രാവിലെ നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിക്കും. ഫെയ്ത്ത് സീയോന്‍ സിംഗേഴ്സും ഫെയ്ത്ത് ബാന്‍റും ആരാധനയ്ക്ക് നേതൃത്വം നല്‍കും.
കണ്‍വന്‍ഷന്‍റെ ക്രമീകരണങ്ങള്‍ക്കായി റീജന്‍ കോ-ഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ എബി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. പാസ്റ്റര്‍ വി.എം. ഏബ്രഹാം (പ്രാര്‍ത്ഥന), പാസ്റ്റര്‍ സുമേഷ് പി. ലാസര്‍ (പരസ്യം, സാമ്പത്തികം), പാസ്റ്റര്‍ തങ്കച്ചന്‍ ഡേവിഡ് (ഭക്ഷണം), സുവി. ജോസ് ദാനം (ഗാനശുശ്രൂഷ), സുവി. ജോണ്‍സന്‍ ഡാനിയേല്‍ (വോളന്‍റിഴേസ്), പാസ്റ്റര്‍ സാം വില്യം (പ്രോഗാം) എന്നിവര്‍ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *