വിശ്വാസി മാസിക – പ്രത്യേക അറിയിപ്പ്

 

വിശ്വാസി മാസിക പ്രസിദ്ധീകരണത്തിന്‍റെ ഇരുപത്തിയൊന്നാം വര്‍ഷത്തിലേക്ക്
പ്രവേശിച്ചിരിക്കുകയാണ്. 1997 ജനുവരിയിലാണ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. ഇന്നും ഇത് ഒരു ശുശ്രൂഷയായി തുടരുവാന്‍ കഴിയുന്നത് ദൈവമക്കളുടെ പ്രാര്‍ത്ഥനയുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങളുടേയും ഫലമായിട്ടാണ് എന്നുള്ളത് ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ വിശ്വാസി മാസികയുടെ പ്രിന്‍റ് എഡിഷന്‍ 2017 ഏപ്രില്‍ മാസത്തോടെ അവസാനിപ്പിക്കുകയാണ്. ഈ-മെയിലിലും ഇന്ത്യന്‍ ക്രിസ്ത്യന്‍ മിഷന്‍റെ വെബ്സൈറ്റിലും മാസിക പി.ഡി. എഫ്. രൂപത്തില്‍ തുടര്‍ന്നും ലഭിക്കുന്ന താണ്.
വിശ്വസി മാസിക പി.ഡി.എഫ് ആയി ഇ-മെയില്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഇ-മെയില്‍ ഐഡി  msamuelkutty@gmail.com എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്.
തുടര്‍ന്നും വായനക്കാരുടെ സമ്പൂര്‍ണ്ണ സഹകരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പത്രാധിപ സമതിക്കുവേണ്ടി,
പാസ്റ്റര്‍ എം. സാമുവല്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *