ഫെയ്ത്ത് സെലിബ്രേഷന്‍ ബൈബിള്‍ കോളജിന്‍റെ 9-ാമത് ബിരുദദാനം നടന്നു

അടൂര്‍: ഫെയ്ത്ത് സെലിബ്രേഷന്‍ ബൈബിള്‍ കോളജിന്‍റെ ഒമ്പതാമത് ബിരുദദാന ശുശ്രൂഷ 2017 മാര്‍ച്ച് 4 ന് ശനിയാഴ്ച രാവിലെ 10.30ന് അടൂര്‍ ലോഗോസ് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. വിവിധ കോഴ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ 9 വിദ്യാര്‍ ത്ഥികള്‍ക്ക് 9-ാമത് ഗ്രാജുവേഷനില്‍ ബിരുദം ലഭിച്ചു. നീ പഠിച്ചും നിശ്ചയം പ്രാപിച്ചുമിരിക്കു ന്നതില്‍ നിലനില്‍ക്ക എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തപ്പെട്ട പ്രസ്തുത സമ്മേളനം ബിരുദദാരികളുടെ വര്‍ണ്ണശബളമായ പ്രവേശനത്തോടെ ആരംഭി ച്ചു. കോളജ് പ്രിന്‍സിപ്പല്‍ പാസ്റ്റര്‍ എബി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകന്‍ പാസ്റ്റര്‍ സ്റ്റാന്‍ലി വര്‍ ഗ്ഗീസ് തിരുവചന ഭാഗം വായിക്കുകയും കോളജ് ചാപ്ളൈന്‍ പാസ്റ്റര്‍ മനോജ് തമ്പി സമ്മേളനത്തിന്‍റെ അ നുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ പാസ്റ്റര്‍ ഷാജി. എസ്. സ്വാഗത്വം ആശംസിച്ചു. കോളജിന്‍റെ പ്രവര്‍ത്തനങ്ങളെ ദൈവം പരിപാലിച്ചതിനെ ഓര്‍ത്തുള്ള നന്ദി ഡയറക്ടറുടെ സന്ദേശത്തില്‍ പാസ്റ്റര്‍ എം. സാമുവല്‍കുട്ടി അറിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുവി. റെജി ശാമുവേല്‍ ശ്രുതി മധുരമായ ഒരു ഗാനം ആലപിച്ചു. ബിരുദദാരികളുടെ പ്രതിനിധിയായി ബ്രദര്‍ സയോണ്‍ ജാഡി പ്രാരംഭമായി തിരുവചന സന്ദേശം നല്‍കി.
ഡോ. സന്തോഷ് ജോണ്‍ (ബഥനി ബൈബിള്‍ കോളജ് പ്രിന്‍സിപ്പല്‍, തിരുവനന്തപുരം) തിരു വചനത്തില്‍ നിന്നും മുഖ്യ സന്ദേശം നല്‍കി.
കോളജ് ഡയറക്ടര്‍ പാസ്റ്റര്‍ എം. സാമുവല്‍കുട്ടി ഗ്രാജുവേറ്റ്സിന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അദ്ദേഹത്തോടോപ്പം പ്രിന്‍സിപ്പല്‍ പാസ്റ്റര്‍ എബി ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ പാസ്റ്റര്‍ ഷാജി എസ്., കോളജ് രജിസ്ട്രാര്‍ പാസ്റ്റര്‍ സുമേഷ് പി. ലാസര്‍, എന്നിവരും ബിരുദം നല്‍കുന്ന ശുശ്രൂഷയില്‍ പങ്കാളികളായി. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ ഡോ. സന്തോഷ് ജോണ്‍ വിതരണം ചെയ്തു. പാസ്റ്റര്‍ എം. സാമുവല്‍കുട്ടി ബിരു ദദാരികളെ അനുഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. വാലിഡിക്റ്ററി സന്ദേശം ബ്രദര്‍ പി.സി. കുര്യന്‍ അറിയിച്ചു. ബിരുദ ദാന സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സപ്ലിമെന്‍റിന്‍റെ പ്രഥമ കോപ്പി പാസ്റ്റര്‍ എം. സാമുവല്‍കുട്ടി പാസ്റ്റര്‍ ജോണ്‍സന്‍ ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ഐ.സി.എം. ഗവേണിംഗ് ബോഡിയെയും ഫെയ്ത്ത് ഫെല്ലോഷിപ്പ് ചര്‍ച്ചുകളെയും പ്രതിനിധീകരിച്ച് പാസ്റ്റര്‍ ബിനോയി പി. ജോണും (ഡല്‍ഹി) പാസ്റ്റര്‍ പി.ജെ. ജോസും ബിരുദധാരികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അധ്യാപകയായ സിസ്റ്റര്‍ അനിതാ ബേബി കൃതജ്ഞത പറഞ്ഞു. പാസ്റ്റര്‍ ജയപ്രകാശ് കോഴ്സുകളെക്കുറിച്ചുള്ള വിശദീകരണം നടത്തി. പാസ്റ്റര്‍ എബി ജോര്‍ജ് സമാപന പ്രാര്‍ത്ഥന നടത്തി പാസ്റ്റര്‍ എം. സാമുവല്‍കുട്ടിയുടെ ആശീര്‍വാദത്തോടെ സമ്മേളനം സമാപിച്ചു.
ക്രമീകൃതമായ വേദശാസ്ത്ര വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും കോര്‍ത്തിണക്കി സുവിശേഷവയലിലേക്ക് പരിശുദ്ധാത്മ ദര്‍ശനം പ്രാപിച്ച യുവതീയുവാക്കളെ പരിശീലിപ്പിച്ചയക്കുന്ന ഈ സ്ഥാപനം പന്ത്രണ്ടാമത് പ്രവര്‍ത്തന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. കഴിഞ്ഞ ഒമ്പത് ഗ്രാജുവേ ഷനുകളിലൂടെ 125 സുവിശേഷകരെ വാര്‍ത്തെടുക്കുവാന്‍ കോളജിനു കഴിഞ്ഞു. അടുത്ത അദ്ധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും.

(Pictures added in Photo Gallery )

Leave a Reply

Your email address will not be published. Required fields are marked *